കൊച്ചി: രൂപയുടെ മൂല്യം റെക്കോഡിട്ട് തകർന്നു വീഴുകയും നിത്യോപയോഗ സാധനങ്ങളുടെ വില മംഗൾയാൻ പോലെ ഉയരുകയും ചെയ്തതോടെ രാജ്യത്തെ സാമ്പത്തിക രംഗം മന്ദഗതിയിൽ ആകുന്നതിന് പുറമേ, ബാങ്കുകളുടെ കിട്ടാക്കടങ്ങളുടെ കണക്കും കുന്നുകൂടുകയാണ്. കിട്ടാക്കടം കൂമ്പാരമായതോടെ ബാങ്കുകൾ ആശങ്കയിലാണ് എന്ന് മാത്രമല്ല പരിഭ്രാന്തിയും ഉണ്ടായി തുടങ്ങിയിരിക്കുന്നു. ക്രെഡിറ്റ് കാർഡുകൾ, മൈക്രോഫിനാൻസ്, വ്യക്തിഗത വായ്പകൾ എന്നിവയുടെ തിരിച്ചടവ് മുടക്കുന്ന ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി വർധിച്ചിരിക്കുകയാണ്. സാമ്പത്തിക മാന്ദ്യവും ഉപഭോക്തൃ കടപ്പാട് വർധിച്ചതും പ്രധാന കാരണങ്ങളായിട്ടുണ്ട്.
മാർച്ച് മാസത്തോട് താരതമ്യം ചെയ്യുമ്പോൾ മുൻനിര സ്വകാര്യ ബാങ്കുകളിലെ മാത്രം നിഷ്‌ക്രിയ ആസ്തിയിൽ 30 മുതൽ 50 ശതമാനം വരെ വർദ്ധനയുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു.
സെപ്തംബര്‍ 31 ന് പുറപ്പെടുവിച്ച കണക്കുകള്‍ പ്രകാരം ഒരു ബാങ്കിൻ്റെ മാത്രം മൊത്തം നിഷ്‌ക്രിയ ആസ്തി 1.36 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 0.42 ശതമാനമായും ഉയര്‍ന്നിട്ടുണ്ട്. കൂടാതെ, കൂടാതെ മറ്റൊരു ബാങ്കിന് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 36 ശതമാനം നഷ്ടം സംഭവിച്ചു, വേറെയൊരു ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 43 ശതമാനം വര്‍ധിച്ച് 1,026 കോടി രൂപയിലെത്തി.
കിട്ടാക്കടങ്ങളുടെ ഉയർച്ചയെ തുടർന്ന് കോട്ടക് മഹീന്ദ്ര, ആര്‍.ബി.എല്‍ ബാങ്കുകളുടെ ഓഹരികളിൽ 14 ശതമാനം വരെ ഇടിവ് സംഭവിച്ചു.
ഉപഭോക്താക്കളെ കടക്കുഴപ്പത്തിലാക്കുന്നത് പലിശ നിരക്കുകൾ കൂടുകയും വായ്പ തിരിച്ചടവിൽ പ്രതിസന്ധി സൃഷ്ടിക്കുകയുമാണ്. തിരിച്ചടിയിൽ അസ്ഥിവാരം വരെ ഇളകിയത് സഹകരണ ബാങ്കുകൾക്കാണ്. നിക്ഷേപ തട്ടിപ്പ് വാർത്തകൾ പ്രതിദിനം പുറത്തു വരികയും നിക്ഷേപകർക്ക് പണം തിരികെ കിട്ടാത്ത സംഭവങ്ങൾ വർധിക്കുകയും ചെയ്തതോടെ സഹകരണ സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കാനോ ചിട്ടിയിൽ ചേരാനോ ജനം മടിക്കുന്നു, ഭയക്കുന്നു. രാഷ്ട്രീയം കൂടി കലർത്തി നടത്തുന്ന സംരംഭമായതിനാൽ സഹകരണ ബാങ്കുകളെ വിശ്വസിക്കാൻ ജനം ഇപ്പോൾ തയാറാകുന്നില്ല. പല സഹകരണ സംഘങ്ങളും അടച്ചുപൂട്ടാൻ പോലും കഴിയാത്തതിനാൽ മാത്രം തുറന്നു പ്രവർത്തിക്കുന്നതാണെന്ന് ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു. നിക്ഷേപങ്ങൾ ഇല്ലാത്തതിനാൽ വായ്പകളും ഇല്ലയെന്ന് പറയുന്നു. സ്വർണ്ണ പണയമൊക്കെയെടുത്ത് ചില സംഘങ്ങൾ പിടിച്ചു നിൽക്കാനും ശ്രമിക്കുന്നുണ്ട്. തിരിച്ചു കിട്ടാനുള്ള കുടിശിക വളരെ തുച്ഛമാണ്. സഹകരണ സംഘകൾക്ക് തിരിച്ചുപിടിക്കാൻ കഴിയാത്ത കടം കോടികളുടേതാണ്. പ്രത്യേകിച്ച് സിപിഎം പിടിച്ചെടുത്ത് ഭരിക്കുന്ന ബാങ്കുകളാണ് പെട്ടു പോയിട്ടുള്ളത്. മറ്റ് കക്ഷികളുടെ കൈകളിൽ നിന്നും ബാങ്കുകൾ പിടച്ചെടുത്ത ശേഷം പിടിച്ചെടുക്കാൻ സഹകരിച്ചവർക്ക് വായ്പകൾ വാരിക്കോരി കൊടുത്താണ് സഹകരണ സംഘങ്ങൾ കുഴിയിൽ ചാടിയത്. മതിയായ രേഖകൾ പോലുമില്ലാതെ നൽകിയ ഇത്തരം വായ്പകൾക്ക് ഉത്തരമുണ്ടാകില്ല. എല്ലാ ബാങ്കുകളും നിയമ നടപടികളും ജപ്തി ലേലം നടപടികളുമായി മുന്നോട്ടു പോകാൻ ശ്രമിക്കുന്നുണ്ടെങ്കിലും ജനപ്രതിഷേധവും ശക്തമാണ്.
Delinquency rate rises in Kerala: Banks worried